തിരുവനന്തപുരം: മാസപ്പടി, ഹവാലയിടപാട് ആരോപണങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആവശ്യത്തിന് കനത്ത തിരിച്ചടി. ......
തിരുവനന്തപുരം:ലോകകപ്പ് ഫുട്ബോൾ വരുമ്പോൾ കളം വാഴാൻ അർജന്റീനയും ബ്രസീലും പോർച്ചുഗലും ഫ്രാൻസുമൊക്കെയായി ചേരിതിരിഞ്ഞ് ഉറക്കം കളയുന്ന ഒരു ജനതയുണ്ട് നമുക്ക് ചുറ്റും. ഇതിനിടയിൽ, "സായിപ്പന്മാരുടെ ടീമുകളെ സ്വപ്നം കാണുന്നതിന് പകരം ഇന്ത്യൻ ടീം ലോകകപ്പ് കളിക്കുന്ന കാലത്തിനായി പ്രാർത്ഥിച്ചുകൂടെ" എന്ന ചില ദേശീയവാദികളുടെ ചോദ്യം പലപ്പോഴും കാറ്റിൽപ്പറത്തപ്പെടുകയാണ് പതിവ്. ......
കൊച്ചി: എസ്.എൻ.ഡി.പി യോഗം ഭാരവാഹി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ മുൻ മാനേജിങ് ഡയറക്ടർമാരും പ്രതികളായ എസ്.എൻ.ഡി.പി മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച തീരുമാനം വൈകുന്നതിൽ കേരള ഹൈക്കോടതി ശക്തമായ അതൃപ്തി രേഖപ്പെടുത്തി.
ഒരു ആഴ്ചയ്ക്കകം ഉചിതമായ തീരുമാനം എടുക്കണമെന്നും ആ ഉത്തരവ് സെപ്റ്റംബർ 18-ന് കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവിട്ടു. ......
ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയിലെ എല്ലാ തലങ്ങളിലും ഭൂരിപക്ഷവാദ പ്രവണത ശക്തമാകുകയാണെന്നും സത്യസന്ധതയില്ലാത്ത ജഡ്ജിമാരുടെ എണ്ണം വർധിക്കുന്നതായും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത. സ്വതന്ത്രവും നിർഭയവുമായ നീതിന്യായ വ്യവസ്ഥയില്ലാതെ ഒരു രാജ്യത്തിനും യഥാർഥ സ്വാതന്ത്ര്യം അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം ലേഖനത്തിൽ അഭിപ്രായപ്പെട്ടു.
പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ട ഭരണഘടനാ കോടതികൾ സമീപകാലത്ത് ആവശ്യമായ സംവേദനക്ഷമതയും കരുത്തും പ്രകടിപ്പിക്കുന്നില്ല. ......
കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിവാഹിതയായെന്ന വിവരം സ്വപ്ന സുരേഷ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ, ആരാണ് വരനെന്നോ എന്നായിരുന്നു വിവാഹമെന്നോ സ്വപ്ന കുറിപ്പിൽ വ്യക്തമാക്കിയിരുന്നില്ല. ......
മുംബൈ: വിപണിയിൽ നിന്ന് പണം നൽകി വാങ്ങുന്ന പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച് വീണ്ടും ചർച്ചകൾ ഉയരുന്നു. പുതുതായി വാങ്ങിയ പ്രോട്ടീൻ പൗഡർ പാക്കറ്റിൽ ജീവനുള്ള ചെറിയ പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയുമായി ബോളിവുഡ് നടി ബിപാഷ ബസു രംഗത്തെത്തി. ......
ടെൽ അവീവ്: യെമനിലെ ഹൂതി വിമതർക്കെതിരെ അറബ് രാജ്യങ്ങളുമായി സഹകരിച്ച് സൈനിക നീക്കത്തിന് ഇസ്രയേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹൂതി ഭീഷണി നേരിടാൻ അറബ് രാജ്യങ്ങൾക്ക് ഇസ്രയേലിന്റെ സഹായം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഗ്ദാനം ചെയ്തതായാണ് വിവരം. ......
തൊടുപുഴ: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത. വലിയകാട്ടിൽ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്. ......
കൊൽക്കത്ത: ദുർഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരം ഒഴിവാക്കണമെന്ന ബാഗേശ്വർ ബാബയുടെ ആഹ്വാനം വലിയ രാഷ്ട്രീയ വിവാദമായി തുടരുന്നതിനിടെ, കാളീഘട്ട് ക്ഷേത്രത്തിലെത്തി മീൻ കഴിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. ക്ഷേത്രത്തിലെ പ്രസാദമായ ‘ഭോഗി’ന്റെ ഭാഗമായാണ് അദ്ദേഹം വറുത്ത മീനും ബസന്തി പുലാവും കഴിച്ചത്.
ബംഗാളികളുടെ ഭക്ഷണശീലത്തെച്ചൊല്ലിയുള്ള വിവാദത്തിനിടെയാണ് സുവേന്ദു അധികാരിയുടെ ക്ഷേത്ര സന്ദർശനം ശ്രദ്ധ നേടുന്നത്. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് അനുകൂല ദിനമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. ......